കേരളത്തിൽ ഒക്ടോബർ മാസാവസാനത്തോടെ കോവിഡ് കുറയുമെന്നു നിഗമനം

കേരളത്തിൽ ഒക്ടോബർ മാസാവസാനത്തോടെ കോവിഡ് കുറയുമെന്നു നിഗമനം

തിരുവനന്തപുരം: ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്നു നിഗമനം. നേരത്തേ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സർക്കാരിന്റെ ഊഹ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ ഗവേഷണ കൗൺസിൽ മെയ് മാസത്തിൽ നടത്തിയ പഠനത്തെക്കാൾ ഓഗസ്റ്റിൽ രോഗവ്യാപനത്തോത് 2.4 ശതമാനം വർധിച്ചിട്ടുണ്ട്. എന്നാൽ, ദേശീയ ശരാശരിയെക്കാൾ താഴെയാണുതാനും. സംസ്ഥാനത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് നിരക്ക് കുറയ്ക്കാനായതെന്നാണു വിലയിരുത്തൽ.

മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റിൽ സംസ്ഥാനത്ത് നടത്തിയ ജനസംഖ്യാധിഷ്ഠിത രോഗവ്യാപന പഠനവിവരം പ്രകാരം നിലവിൽ രോഗബാധ കണ്ടെത്തിയവരെക്കാൾ പത്തിരട്ടിപ്പേർക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകാം . എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കേരളത്തിൽ പഠനം നടത്തിയത്. 1281 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. അതിൽ 11 ശതമാനം പേരിലാണ് (0.8 ശതമാനം) രോഗം വന്നുപോയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. 

നിലവിൽ 2.29 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 84,497 പേർ കഴിഞ്ഞദിവസംവരെ ചികിത്സയിലുമുണ്ട്. ഏറ്റവുമധികം പേർ ചികിത്സയിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്- 12,594. എറണാകുളത്ത് 10,487 പേരുണ്ട്‌. 


photo courtesy PTI


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.