കോട്ടയം: ആതുരസേവന മേഖലയില്‍ ഇന്ത്യയ്ക്ക് കത്തോലിക്കാസഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച് അറിയാനും സന്നദ്ധ പ്രവര്‍ത്തകരെ പരിചയപ്പെടുത്താനും അന്താരാഷ്രട ചരിത്രദിന സെമിനാര്‍ 2025 സംഘടിപ്പിക്കുന്നു. മാന്നാനം സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആര്‍ക്കൈവ്സ് ആന്‍ഡ് റിസേര്‍ച്ച് സെന്ററും അസോസിയേഷന്‍ ഓഫ് കാത്തലിക് ഹിസ്റ്റോറിയന്‍സ് ഓഫ് ഇന്ത്യയും സംയുക്തമായാണ് സെമിനാര്‍ നടത്തുന്നത്. അന്താരാഷ്രചരിത്ര ദിന സെമിനാര്‍ 2025 ജനുവരി 23-25 തിയതികളില്‍ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടത്തപ്പെടുന്നത്.
ചങ്ങനാശേരി അതിരൂപത മ്രെതാപ്പോലീത്താ മാര്‍ തോമസ് തറയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സെമിനാറിലേക്ക് ഏവരെയും ക്ഷണിക്കുന്നുവെന്ന് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആര്‍ക്കൈവ്സ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഫാ. ആന്റണി ബംഗ്ലാവുപറമ്പില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.