കൊച്ചി: ഈ വര്‍ഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത വര്‍ഷം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃ മാറ്റത്തിന് സാധ്യത. നേതൃ മാറ്റത്തിലും പാര്‍ട്ടി പുനസംഘടനയിലും എഐസിസി നേതൃത്വം സംസ്ഥാന നേതാക്കളോട് അഭിപ്രായം തേടി. 
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കളെ പ്രത്യേകം കണ്ടു. രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍, സണ്ണി ജോസഫ്, തുടങ്ങിയവര്‍ ദീപാദാസ് മുന്‍ഷിയുമായി കൂടിക്കാഴ്ച നടത്തി.
നേതൃമാറ്റം ആവശ്യമാണോയെന്നും നിലവിലെ നേതൃത്വമായി മുന്നോട്ടു പോയാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ ശക്തമായ പ്രകടനം നടത്താന്‍ കഴിയുമോ എന്ന് ദീപാദാസ് മുന്‍ഷി നേതാക്കളോട് ചോദിച്ചു. കൂടുതല്‍ നേതാക്കളെ അവര്‍ വരും ദിവസങ്ങളില്‍ കാണും. 
അതിനിടെ ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം ഇന്ന് രാവിലെ നടത്തുമെന്ന് അറിയിച്ചിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിയത് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് എന്ന സൂചനയും പുറത്തു വന്നു. 
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ദീപാദാസ് മുന്‍ഷി എന്നിവര്‍ സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം പരിപാടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തില്‍ പരിക്കേറ്റതിനാലാണ് വാര്‍ത്താ സമ്മേളനം മാറ്റിവെച്ചത് എന്നായിരുന്നു വിശദീകരണം. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.