എസ് എം സി എ - എ ടീമും മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയും എസ് എം സി എ ഫുട്ബോൾ ടൂർണമെൻറ് 2025 ലെ ചാമ്പ്യന്മാർ

എസ് എം സി എ - എ ടീമും മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയും എസ് എം സി എ ഫുട്ബോൾ ടൂർണമെൻറ് 2025 ലെ ചാമ്പ്യന്മാർ

മസ്‌ക്കറ്റ് : എസ് എം സി എ ഫുട്ബോൾ ടൂർണമെന്റ് 2025 ലെ സീനിയർ വിഭാഗത്തിൽ, എസ് എം സി എ - എ ടീംമും , ജൂനിയർ വിഭാഗത്തിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയും ചാമ്പ്യൻഷിപ്പ് കിരീടം നേടി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ ടീമുകളും ആവേശോജ്വലമായ പ്രകടനം കാഴ്ചവച്ചു. ജനുവരി 17 ന് നടന്ന ടൂർണമെന്റിൽ എട്ട് സീനിയർ ടീമുകളും ആറ് ജൂനിയർ ടീമുകളും പങ്കെടുത്തു.

സീനിയേഴ്‌സ് വിഭാഗത്തിൽ റൂവി സെൻറ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ് പള്ളിയും മസ്‌ക്കറ്റ് സെൻറ് എഫ്രേം ക്‌നാനായ പള്ളിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ എസ് എം സി എ യുടെ ബി ടീം ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സീനിയേഴ്സിൻറെ സെമി ഫൈനലിലെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പുറത്തായ ഗാലാ മോർത്ത് സ്മൂനി ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ പള്ളിയുടെ ടീമിന് ഫെയർ പ്ലേ അവാർഡ് ലഭിച്ചു.

ആരോൺ സജീവ് , എൽവിൻ , ബെന്നറ്റ് സൈമൺ , ഇമ്മാനുവേൽ , സ്റ്റീവൻ ബിനോയ് എന്നിവരെ എമേർജിങ് കളിക്കാരായും , സോജി പി ജോൺ, അലൻ ജോൺ എന്നിവരെ ബെസ്ററ് ഗോൾ കീപ്പർമാരായും, ലിൻസൺ , അലൻ ബിനു എന്നിവരെ ബെസ്ററ് ഡിഫെൻഡർമാരായും പ്രിനു , ഇസിദോർ ബിജു എന്നിവരെ ബെസ്ററ് ഫോർവേഡുകളായും ബേസിൽ , അമിത് അജി എന്നിവരെ ബെസ്ററ് പ്ലയെര്സ് ആയും തിരഞ്ഞെടുത്തു.

ജോച്ചൻ ഡൊമിനിക് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ഫാ. ജോർജി ജോൺ ഫാ. ബിജു വർഗീസ്‌ വലിക്കോടത്ത് എന്നിവർ സന്നിഹീതരായിരുന്നു. സമാപന ചടങ്ങിൽ എസ് എം സി എ ഡയറക്ടർ ഫാ. ജോർജ് വടുക്കൂട്ട് , ഫാ. ലിജോ ജെയിംസ് എന്നിവർ വിജയികൾക്ക് ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. പരിപാടി മികച്ച വിജയമാക്കിയ എല്ലാ ടീമുകൾക്കും കാണികൾക്കും ഫാ. ജോർജ്ജ് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

മത്സരത്തിൻറെ ആവേശത്തിനിടയിലും ഒരിക്കൽ പോലും അച്ചടക്കവും മാന്യതയും കൈവിടാതെ നല്ല മത്സരങ്ങൾ കാഴ്ചവച്ചതിനു എല്ലാ ടീമുകളെയും ടൂർണമെൻറ് ജനറൽ കൺവീനർ ഷൈൻ തോമസ് ശ്ലാഘിച്ചു. ആദ്യാവസാനം കളിക്കാർക്കെല്ലാം ഊർജ്ജം നൽകിയ കാണികളുടെ അചഞ്ചലമായ പിന്തുണക്ക് എസ്എംസിഎ പ്രസിഡന്റ് മാർട്ടിൻ മുരിങ്ങവന നന്ദി പറഞ്ഞു.

എസ്എംസിഎ ഫുട്ബോൾ ടൂർണമെന്റിന്റെ ഈ ആദ്യ പതിപ്പ് സഭാ സമൂഹങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിനു കാരണമായി എന്ന് വിലയിരുത്തപ്പെട്ടു. കൺവീനർമാരായ ജിജോ കടന്തോട്ട് , ഗോഡ്വിൻ ജോസഫ് , പ്രിൻസ് തോമസ് , ബിജു വർക്കി, ജോർജ്ജ് നാംപറമ്പിൽ , ടോണി സോജൻ, ലിജീഷ് ജോസ് , ബിബിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.