വത്തിക്കാൻ സിറ്റി: കാട്ടുതീയിൽ സർവവും നശിച്ച ജനതക്കായി ഉള്ളുരുകി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘എൻ്റെ ഹൃദയം ലോസ് ആഞ്ചലസിലെ ജനതക്കൊപ്പമാണ്. അവിടെ പ്രയാസം അനുഭവിക്കുന്ന ജനതക്കൊപ്പമാണ്. എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുതായി മാർപാപ്പ പറഞ്ഞു. ബുധനാഴ്ചത്തെ പതിവ് പ്രാർഥനക്കിടെയാണ് പാപ്പ ദുരന്തത്തെ കുറിച്ച് പരാമർശിച്ചത്.
അതിനിടെ അമേരിക്കയെ ആശങ്കയിലാക്കി ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടു തീ പടരുകയാണ് . നഗരത്തിന്റെ 50 മീറ്റർ വടക്കായാണ് കാട്ടുതീ പടരുന്നത്. രണ്ട് മണിക്കൂർ കൊണ്ട് 5054 ഏക്കറിലേറെ സ്ഥലത്ത് തീ വ്യാപിച്ചു. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. രണ്ട് മാരകമായ തീപിടുത്തങ്ങള്‍ക്ക് ശേഷമാണ് പുതിയ തീ പിടുത്തം ഭീതി സൃഷ്ടിക്കുന്നത്. ഇതിനകം പതിനായിരക്കണക്കിന് ആളുകള്‍ വീടുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായി.
കൂടുതൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീയണക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ഗാലൻ വെള്ളം വഹിക്കാൻ കഴിയുന്ന രണ്ട് സൂപ്പർ സ്കൂപ്പർ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.