ഇന്ത്യ-ചൈന ധാരണയില്‍ തുടര്‍ചര്‍ച്ച; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയിലേക്ക്

ഇന്ത്യ-ചൈന ധാരണയില്‍ തുടര്‍ചര്‍ച്ച; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയിലേക്ക്

ന്യൂഡല്‍ഹി: ചൈനയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബിജിങിലേക്ക്. ജനുവരി 26, 27 ദിവസങ്ങളിലാണ് ചൈനാ സന്ദര്‍ശനം. ഇന്ത്യ-ചൈന ധാരണയുടെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനാവശ്യമായ ചര്‍ച്ചകളും നടത്തിയേക്കും.

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ ബന്ധം മെച്ചപ്പെടുത്തിയതിന്റെ തുടര്‍ച്ചയെന്നോണമാണ് വിദേശകാര്യ സെക്രട്ടറി ചൈനയിലേക്ക് പോകുന്നത്. കഴിഞ്ഞ മാസം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈന സന്ദര്‍ശിക്കുകയും ചൈനീസ് വിദേശകാര്യമന്ത്രി വാങിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി ചൈന സന്ദര്‍ശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.