ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിഷ രവിക്ക് ജാമ്യം. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ജാമ്യം അനുവദിച്ചത്. ദിഷയ്ക്ക് ഖാലിസ്ഥാൻ ബന്ധമില്ലെന്നും പരിസ്ഥിതി പ്രവർത്തക മാത്രമാണെന്നും ദിഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ കോടതിയിൽ വാദിച്ചു.
അതേസമയം ഇന്നലെ ദിഷയെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് രൂപ കൽപന ചെയ്തതിനാണ് 22കാരിയെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്റ്റ് ചെയ്തത്.
കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ടൂൾകിറ്റുമായി ബന്ധപ്പെട്ട് ഫെബ്രുവരി 13 നാണ് ബെംഗളൂരു സ്വദേശിയായ ദിശ രവി അറസ്റ്റിലായത്. ബെംഗളൂരുവിലെ ട്യൂന്‍ബെര്‍ഗിന്റെ ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ (എഫ്എഫ്എഫ്) ഓർഗനൈസേഷന്റെ സ്ഥാപകപ്രവർത്തകരിലൊരാളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.