വടകര: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെയും വടകര എംഎല്‍എ കെ.കെ. രമയുടേയും മകന്‍ അഭിനന്ദ് വിവാഹിതനായി. കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രന്‍-കെ.വി. പ്രസന്ന ദമ്പതികളുടെ മകള്‍ റിയ ഹരീന്ദ്രനാണ് വധു.
വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചു കൊടുത്തത്.
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി.ടി. ഉഷ, ഗോകുലം ഗോപാലന്‍, മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍, വടകര എം.പി. ഷാഫി പറമ്പില്‍, മുന്‍ എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
എംഎല്‍എമാരായ പി. മോഹനന്‍, പി.കെ. ബഷീര്‍, യു. പ്രതിഭ, സി.കെ. ആശ, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എംഎല്‍എ സി.കെ. നാണു, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, ആര്‍എംപി നേതാവ് എന്‍. വേണു, മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള, ഭാഗ്യലക്ഷ്മി, കെ. അജിത, സി.പി. ജോണ്‍, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.