ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്

ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ഇതിനുവേണ്ടി നാല് ലക്ഷമല്ല, നാൽപ്പത് ലക്ഷം ട്രാക്ടറുകള്‍ തന്നെ പാര്‍ലമെന്റ് വളയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ സികാറില്‍ കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കര്‍ഷകര്‍ ത്രിവര്‍ണ പതാകയെ അതിരറ്റു സ്നേഹിക്കുന്നുണ്ട്, എന്നാല്‍ രാജ്യത്തുള്ള നേതാക്കളോട് ഒരിക്കലും ഇതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം വമ്പൻ കമ്പനികളുടെ ഗോഡൗണുകള്‍ കര്‍ഷകര്‍ക്ക് തകര്‍ക്കേണ്ടിവരുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. മാത്രമല്ല ഇന്ത്യാഗേറ്റിന് സമീപത്തുള്ള പ്രദേശം കര്‍ഷകര്‍ ഉഴുതുമറിച്ച്‌ കൃഷിയിറക്കുമെന്നും വിളവെടുക്കുമെന്നും ടികായത് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.