പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും;  കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

കല്‍പറ്റ: പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന പ്രിയങ്ക ഗാന്ധി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ വീടും സന്ദര്‍ശിക്കും.

വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കടുത്ത പ്രതിരോധത്തിലാണ്. ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതിന് പിന്നാലെ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ എന്നിവരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു.

ഇരുവരും കഴിഞ്ഞ ദിവസം അറസ്റ്റിലായെങ്കിലും കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് ജാമ്യത്തില്‍ വിട്ടു. എന്‍.എം വിജയന്റെ ആത്മഹത്യയ്ക്ക് ശേഷം ആദ്യമായാണ്് പ്രിയങ്ക മണ്ഡലത്തില്‍ എത്തുന്നത്.

വയനാട്ടില്‍ നിരന്തരമായിയുണ്ടാകുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.