ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത കൗമാരക്കാരന്‍ കാറുമെടുത്ത് പോയി; മകനെ കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടി പിതാവ്

ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത കൗമാരക്കാരന്‍ കാറുമെടുത്ത് പോയി; മകനെ കണ്ടെത്താന്‍ പോലീസിന്റെ  സഹായം തേടി പിതാവ്

ദുബായ്: തന്റെ അനുവാദമില്ലാതെ കാറുമെടുത്ത് കറങ്ങാന്‍ പോയ 16 കാരനെ കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടി പിതാവ്. ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത മകന്‍ തന്റെ അനുവാദമില്ലാതെയാണ് കാറുമെടുത്ത് പോയതെന്നും മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിയുന്നില്ലെന്നും വ്യക്തമാക്കിയാണ് സ്വദേശി പിതാവ് പോലീസ് സ്റ്റേഷനിലെത്തിയതെന്ന് റാഷിദിയ പോലീസ് സ്റ്റേഷനിലെ ബ്രിഗേഡിയർ സയീദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് പറഞ്ഞു.

വിവരം ലഭിച്ചയുടന്‍ പോലീസ് പെട്രോളിങ് ശക്തമാക്കി. കുട്ടിയെകുറിച്ചും കാറിനെ കുറിച്ചുമുളള വിവരങ്ങള്‍ വിവിധ പോലീസ് സംഘങ്ങള്‍ക്ക് കൈമാറി. തിരച്ചിലിനൊടുവില്‍ വീടിന് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. വിവരം പിതാവിനെ അറിയിച്ചു.

ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനടക്കമുളള തുടർ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. മാതാപിതാക്കള്‍ കുട്ടികളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഇത്തരത്തിലുളള പ്രവ‍ൃത്തികള്‍ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ച് മക്കളെ ബോധവാന്മാക്കാണമെന്നും ബ്രിഗേഡിയർ സയീദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് ഓ‍ർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.