ന്യൂഡൽഹി: ബീഹാറിന് കൈനിറയെ പാക്കേജുകൾ പ്രഖ്യാപിച്ച് 2025 ബജറ്റ്. മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണ് ഇത്തവണത്തേത് ധനമന്ത്രി നിർമല സീതാരാമന്‍ പറയുമ്പോഴും ബജറ്റിന്റെ ആത്യന്തിക ഗുണഭോക്താക്കളാകുന്നത് ബീഹാറാണ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിലും കേരളത്തെ പൂർണമായി അവഗണിച്ചു. കേരളത്തിന് അര്‍ഹിച്ച സഹായം പോലും ലഭിച്ചില്ല.
മറ്റൊന്നും ലഭിച്ചില്ലെങ്കിലും മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം ഉണ്ടാകുമെന്നു തന്നെയായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. പുനരധിവാസ പദ്ധതികള്‍ക്കായി 2000 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരമൊരു പ്രഖ്യാപനം ഉണ്ടായില്ല. പ്രത്യേക പാക്കേജോ, പ്രഖ്യാപനമോ പോയിട്ട്, കേരളത്തിന് കാര്യമായി ഗുണം ലഭിക്കുന്ന പദ്ധതികള്‍ പോലും ഇക്കുറിയില്ല. രാജ്യത്തെ ഐഐടികളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പാലക്കാട് ഐഐടിയും ഉള്‍പ്പെടും എന്നത് മാത്രമാണ് ഏക ആശ്വാസം.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടിയുടെ പാക്കേജിനു അനുമതി തേടിയിരുന്നു. ജിഎസ്‍ഡിപിയുടെ മൂന്ന് ശതമാനമാണ് നിലവില്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി. ഊര്‍ജ മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍, കടമെടുപ്പ് പരിധി അര ശതമാനം കൂടി ഉയരു. ഇത്തരത്തില്‍ ഉപാധികളില്ലാതെ മൂന്നര ശതമാനം കടമെടുപ്പ് അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ ഒന്നും പരാമര്‍ശിക്കപ്പെട്ടില്ല.
കോവിഡിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനം പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. അതിനായി 3940 കോടിയാണ് ആവശ്യപ്പെട്ടത്.
15 വർഷം പഴക്കമുള്ള വാഹനങ്ങൾക്കു പകരം പുതിയ വാഹനങ്ങൾ വാങ്ങാന്‍ 800 കോടി, കാലാവസ്ഥാ വ്യതിയാനം കാരണമുള്ള ദുരന്തങ്ങൾ നേരിടാൻ 4500 കോടി, തീരമേഖലയിലെ കടലാക്രമണവും തീരശോഷണവും നേരിടാൻ 2329 കോടി, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 1293 കോടി, വര്‍ധിക്കുന്ന മനുഷ്യ–വന്യജീവി സംഘർഷം നേരിടാന്‍ 1000 കോടിയുടെ പ്രത്യേക പാക്കേജ്, റബറിന് മിനിമം വില ഉറപ്പാക്കുന്ന പദ്ധതിക്കായി 1000 കോടി, നെല്ല് സംഭരണത്തിന് 2000 കോടി, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി 2117 കോടി എന്നിങ്ങനെയായിരുന്നു കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.