• Sat Mar 08 2025

ഇനി വന്ദേ ട്രെയിനുകളുടെ കാലം; 2025-26 ല്‍ 50 സ്ലീപ്പര്‍ ഉള്‍പ്പെടെ 200 വണ്ടികള്‍ കുതിക്കും

 ഇനി വന്ദേ ട്രെയിനുകളുടെ കാലം; 2025-26 ല്‍ 50 സ്ലീപ്പര്‍ ഉള്‍പ്പെടെ 200 വണ്ടികള്‍ കുതിക്കും

ന്യൂഡല്‍ഹി:  2025-26 വര്‍ഷം 200 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 100 നോണ്‍ എ.സി അമൃത് ഭാരത് വണ്ടികളും 2025-27 നുള്ളില്‍ 50 വന്ദേ സ്ലീപ്പര്‍ വണ്ടികളും പുറത്തിറക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പര്‍ അന്തിമ ടെസ്റ്റിങിലാണെന്നും മന്ത്രി പറഞ്ഞു.

കൂടാതെ 17,500 എ.സി ജനറല്‍ കോച്ചുകളും നിര്‍മിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐ.സി.എഫ് കോച്ചുകള്‍ മാറ്റി എല്‍.എച്ച്.ബി കോച്ചുകളിലേക്ക് മാറും. ഈ വര്‍ഷം മാര്‍ച്ച് 31 നുള്ളില്‍ 1400 ജനറല്‍ കോച്ചുകള്‍ പുറത്തിറങ്ങും. 2025-26 നുള്ളില്‍ 2000 കോച്ചുകളും. റെയില്‍വേ വികസനത്തിന് ബജറ്റില്‍ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യന്‍ റെയില്‍വേക്ക് 2,29,555.67 കോടിയും നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റ് പദ്ധതികള്‍ക്കാണ്.

രാജ്യത്തുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ അടക്കം പശ്ചാത്തലത്തില്‍ കവച് ഉള്‍പ്പെടെ റെയില്‍വേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതല്‍ ഊന്നല്‍ നല്‍കി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുന്‍ വര്‍ഷത്തെക്കാള്‍ 5149 കോടിരൂപയുടെ വര്‍ധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചണ്‍ കമ്മിഷന്‍ ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.