ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷം നാളെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കും. സാധാരണക്കാരെ മറന്ന ബജറ്റാണ് നടത്തിയതെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയിലേയും ബിഹാറിലേയും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുണ്ടായതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ആദായ നികുതിയിലെ ഇളവിനെ അടക്കം പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. 'കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ മധ്യവര്‍ഗത്തില്‍ നിന്ന് 54.18 ലക്ഷം കോടി രൂപ ആദായ നികുതി പിരിച്ചെടുത്തു. ഇപ്പോള്‍ 12 ലക്ഷം വരെ ഇളവ് നല്‍കുന്നുണ്ട്, അതനുസരിച്ച് പ്രതിവര്‍ഷം 80,000 രൂപ ലാഭിക്കാനാകുമെന്ന് ധനമന്ത്രി തന്നെ പറയുന്നു. അതായത്, പ്രതിമാസം 6,666 രൂപ മാത്രം' - കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണെന്ന് സിപിഎം നേതത്വവും അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ പല മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്നം, വന്‍തോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിലുള്ള കുറവും കാരണം വലയുന്ന ജനങ്ങളെ അതില്‍ നിന്ന് കരകയറ്റുന്നതിനു പകരം ബജറ്റിലൂടെ മോഡി സര്‍ക്കാര്‍ കൂടുതല്‍ വലയ്ക്കാനാണ് ശ്രമിക്കുന്നതെന്നും വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.