മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന ടൊന്റി-20 മത്സരത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് ആറാഴ്ച വിശ്രമം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന്റെ കൈവിരലിന് പൊട്ടലുണ്ട്. ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടാണ് കൈവിരലില്‍ പരിക്കു പറ്റിയത്.
പരിക്ക് വകവെക്കാതെ കളിച്ച സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്സും സഹിതം 16 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ട് ബാറ്റിങിനിറങ്ങിയപ്പോള്‍ സഞ്ജു കളിച്ചില്ല. പകരം യുവതാരം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായത്.
പരിക്ക് കാരണം ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല. പരിക്ക് ഭേദമായില്ലെങ്കില്‍ സഞ്ജുവിന് ഐപിഎല്‍ 2025 സീസണ്‍ നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. മാര്‍ച്ച് 21 നാണ് ഐപിഎല്ലിന് തുടക്കമാകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.