ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ പ്രതി നാരായണ ദാസിന്റെ വീട്ടില്‍ റെയ്ഡ്

 ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ പ്രതി നാരായണ ദാസിന്റെ വീട്ടില്‍ റെയ്ഡ്

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡ്. തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിന്റെ വീട്ടിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് എരൂരിലെ വീട്ടില്‍ സംഘം എത്തിയത്.

കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം കോടതി തള്ളി. ഏഴ് ദിവസത്തിനകം പൊലീസിന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരിശോധന്.

നാരായണ ദാസ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം. ഷീല സണ്ണിയുടെ ബന്ധുവായ പെണ്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം നാരായണ ദാസാണ് അവരുടെ സ്‌കൂട്ടറില്‍ ലഹരിവസ്തു ഒളിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.