സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ആദ്യ പ്രഖ്യാപനങ്ങള്‍

 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ആദ്യ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അത് പി.എഫില്‍ ലയിപ്പിക്കും.

ഡിഎ കുടിശികയുടെ രണ്ട് ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കും. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കേരളം ഇപ്പോള്‍ ഒരു ടേക്ക് ഓഫിന് സജ്ജമായിരിക്കുകയാണ്. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ അത് മറച്ചുപിടിക്കാതെ തുറന്നു പറയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവര്‍ത്തനത്തെ ബാധിച്ചില്ല.

സാമ്പത്തിക അവലോകനം നേരത്തേ നിയമസഭാ അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതിഷേധം അറിയിച്ചു. സ്പീക്കറുടെ റൂളിങ് അവഗണിച്ചായിരുന്നു ധനമന്ത്രിയുടെ നടപടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാമ്പത്തിക അവലോകനം നേരത്തേ തന്നെ അംഗങ്ങള്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.