തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി നിരവധി പദ്ധതികള്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 227.4 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപയും നെല്ല് വികസനത്തിന് 150 കോടിയും ക്ഷീര വികസനത്തിന് 120 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്.
മത്സ്യമേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഉന്നമനത്തിനായും പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മത്സ്യ മേഖലയ്ക്ക് മാത്രമായി 295 കോടി രൂപയാണ് അനുവദിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷൂറന്‍സിന് പത്ത് കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്.
തീരദേശ സംരക്ഷണത്തിന് പത്ത് കോടി രൂപയും കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയര്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് 107.6 കോടി രൂപയും ഖാദി വ്യവസായത്തിന് 14.8 കോടി രൂപയും ഗ്രാമീണ ചെറുകിട പദ്ധതികള്‍ക്കായി 212 കോടി രൂപയും അനുവദിച്ചു.
ആരോഗ്യ മേഖലയുടെ പുരോഗതിക്കായി 2025- 2026 വര്‍ഷത്തില്‍ 10, 431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കാരുണ്യ പദ്ധതിക്ക് ആദ്യ ഘട്ടമായി 700 കോടി രൂപയും ബജറ്റില്‍ വക കൊള്ളിച്ചു.
രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. 38,128 കോടി രൂപ ആരോഗ്യ മേഖലയ്ക്കായി ഇതുവരെ ചിലവാക്കി.
സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്കായി നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.