തിരുവനന്തപുരം: സാധാരണക്കാരെ ദുരിതത്തിലാക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിക്കാതെയുള്ള ബജറ്റാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയത് വന്‍ കൊളളയാണെന്നും അദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പുകള്‍ കുറച്ചു. പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിലും വ്യാപകമായ വെട്ടിക്കുറവ് നടത്തിയിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് വളരെ അഭിമാനത്തോടെയാണ് ധനമന്ത്രി സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം 500 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചത്. അതില്‍ വെറും 24 ശതമാനമാണ് സര്‍ക്കാര്‍ വിനിയോഗിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ബജറ്റിന്റെ വിശ്വാസ്യത എന്താണ്? സര്‍ക്കാരിന്റെ ബാധ്യത തീര്‍ക്കാനാവശ്യമായ പണം പോലും ഇത്തവണ വച്ചിട്ടില്ല. കഴിഞ്ഞ തവണ ഓരോ ആവശ്യങ്ങള്‍ക്കായി മാറ്റിവച്ച പണം വെട്ടിക്കുറച്ചു. എങ്ങനെയാണ് ഈ ബജറ്റ് നടപ്പിലാക്കാന്‍ പോകുന്നത്? ഇതെല്ലാം വെറും പൊളളയായ വാക്കുകളാണ്.
'കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ ഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു ബജറ്റ് കേള്‍ക്കുന്നത്. ബജറ്റിന് വിശ്വാസ്യത ഇല്ല. അത്ര ബാധ്യതയിലാണ് സര്‍ക്കാരുളളത്. ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനവാണ് നടത്തിയിരിക്കുന്നത്. സാധാരണക്കാരെ ദുരിതത്തിലാക്കാനാണിത്. നികുതി പിരിവില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു'- വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.