ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരം നടന്ന ഡല്‍ഹിയില്‍ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.
ആകെ 19 കൗണ്ടിങ് സെന്ററുകളിലായാണ് വോട്ടെണ്ണല്‍. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരെ സജ്ജരാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. 2020 ല്‍ 70 സീറ്റില്‍ 62 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലത്തെിയത്. ബിജെപിക്ക് എട്ട് സീറ്റുമാണ് ലഭിച്ചിരുന്നത്.
2015 ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം എക്സിറ്റ്പോള്‍ ഫലങ്ങള്‍ എല്ലാം അനുകൂലമായതോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ബിജെപി ക്യാമ്പുകള്‍. എക്സിറ്റ്പോള്‍ ഫലങ്ങളെ ആം ആദ്മി പാര്‍ട്ടി പൂര്‍ണമായും തള്ളി.
ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. തുടര്‍ ഭരണം ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജന്‍സി പോളുകള്‍ പ്രവചിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.