റായ്പുര്‍: ഏറ്റുമുട്ടല്‍ തുടരുന്ന ഛത്തീസ്ഗഡില്‍ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു.
ഇന്ന് പലര്‍ച്ചെ മുതല്‍ ബിജാപുര്‍ ജില്ലയില്‍പ്പെട്ട ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ പോരാട്ടം നടക്കുന്നത്.
മാവോയിസ്റ്റ് ഗ്രൂപ്പിന്റെ വക്താവ് നിതി എന്ന ഊര്‍മിള, ആര്‍.കെ എന്ന കമലേഷ് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് സുരക്ഷാ സേന വധിച്ചതെന്നാണ് പുറത്തു വന്ന വിവരം. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ കമലേഷ് ഐടിഐ വിദ്യാര്‍ഥിയായിരുന്നു.
ഛത്തീസ്ഗഡ്, ബിഹാര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം ഇയാളുടെ പ്രവര്‍ത്തനം. ബീജാപൂരിലെ ഗംഗളൂര്‍ സ്വദേശിയായ ഊര്‍മിള പ്രത്യേക സോണല്‍ കമ്മിറ്റി അംഗമായിരുന്നു.
ആദ്യഘട്ടത്തില്‍ 12 മാവോവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. എന്നാല്‍ പിന്നീടുണ്ടായ വെടിവെപ്പില്‍ 19 പേരെ കൂടി വധിച്ചതായി ബസ്തര്‍ ഐ.ജി പി. സുന്ദര്‍രാജ് അറിയിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അദേഹം വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പ് ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ജനുവരി 31 ന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിടെയാണ് എട്ട് മാവോയിസ്റ്റുകളെ വധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.