'ഇക്കണ്ടകാലമത്രയും, കഞ്ഞീം കറീം
വെച്ചു വിളമ്പിത്തരാൻ, വൈദ്യരമ്മച്ചീം,
കുഞ്ഞേലിയമ്മച്ചീം, നിഴൽപോലെ...,
'ഇടോം വലോം'.. ഉണ്ടായിരുന്നല്ലോ.!'
'പരിചാരകരാണേൽ, ഒന്നും
രണ്ടുമല്ലല്ലോ.! 'ശുംഭൻമാർ.!'
'അപ്പനും, അമ്മയ്കും പ്രായമായെന്ന്
ഓരോ വീട്ടിലേം തിരുമണ്ടൻമാർക്ക്
ചിന്തയുണ്ടോ..?' ഈവക വല്ലതും
അണ്ണൻമാര് ചിന്തിച്ചോ..?'
'ഈ പോക്കു ശരിയാണോ..??'
'അപ്പുറോം, ഇപ്പുറോം, നിങ്ങളേട്ടൻമാര്..,
ഒറ്റാംതടിയായി പുര നിറഞ്ഞു നിന്നാലേ,
ഞങ്ങളുടെ കാര്യം പോക്കാ.!'
'..എത്രയും വേഗം..., അണ്ണൻമാരുടെ
വേളി നടത്തണം..!'
'ഈസ് ദാറ്റ് ക്ളിയർ ടു ബോത് ഓഫ് യൂ.?'
'സമഛാ..?
'ക്യാ സമഛാ..ബോലോനാ..?'
'ഓ, അങ്ങനെ ആയിക്കളയാം.;
നാളെ തന്നേ..; സുബേ-സുബേ
ഞങ്ങള്..ബോലേംഗേ..!'
സുപ്രഭാതം പൊട്ടി വിടർന്നു..!
മണികുട്ടികൾ കതോർത്തിരുന്നു..!
പക്ഷേ, കാത്തിരുന്ന വിളിമാത്രം വന്നില്ല.!
'എടീ കൺമണീ.., അണ്ണൻമാര് നാടുവിട്ടോ..?'
'കൂടും വീടും കളഞ്ഞ് അവരു മുങ്ങിയോ..?'
'ഈശോയേ, അമ്മച്ചിയോട് എന്നാ പറയും.?'
അങ്ങാടിമുറ്റത്തൂന്ന് സരോജനിയമ്മ...,
കൂവിവിളിച്ച് കുഞ്ഞേലിയെ തേടിവന്നു...
'കൂയ്..കുഞ്ഞേലിയമ്മച്ചി അറിഞ്ഞോ...?'
'സോമനെ കാണാനില്ല; ഇവിടെ വന്നോ..?'
"ആ മുറിയിലെ ഊഞ്ഞാലേൽ നോക്കിയോ..?"
'എടാ സോമാ.., ഒന്നിങ്ങോട്ട് ഇറങ്ങി വാടാ..!'
മുറിയിൽനിന്നും പ്രതികരണം ഉണ്ടായില്ല..!
എല്ലാവരുടേം കണ്ണിലൂടെ ഒരു മിന്നലാട്ടം..!!
വീട്ടിലേ മുറികളെല്ലാം അരിച്ചുപെറുക്കി.!
"നീയെങ്ങാണം അവന്മാരെ കണ്ടോടാ ടിപ്പൂ..?"
ശുനകൻ ടിപ്പുവും കൂട്ടരും മണം പിടിച്ചു നിന്നു.
പെട്ടെന്നവർ പത്തായപുരയോളം പാഞ്ഞു.!
പത്തായപുരയുടെ പടിയിൽ, ഇരുവീട്ടിലേം
നായ്കൾ കുത്തിയിരുന്നു.!
'ഇതാരാ അകത്തൂന്നു പൂട്ടിയേക്കുന്നേ..?'
'മോഷ്ടാക്കൾ ആകാം. ദൃഢഗാത്രനായ
കൊച്ചുചെറുക്കൻ, കലിപൂണ്ട് ആ വാതിൽ
ചവുട്ടി തുറന്നു..!
കടുവയുടെ മുന്നിൽ അകപ്പെട്ട കലമാൻ്റെ
വിറയലോടെ, അണ്ണൻമാർ കണ്ണു തിരുമ്മി,
പത്തായപ്പുറത്തു നിലകൊണ്ടു..!
'എന്നതാടാ..കുരങ്ങന്മാരേ ഇതിനകത്ത്..?'
"ഇവിടെയാണോടാ.., ഇന്നലെ രണ്ടുംകൂടി,
പള്ളിയുറങ്ങിയത്..?"
കലിതുള്ളി ഉറഞ്ഞുനിൽക്കുന്ന
കുഞ്ഞേലി സമക്ഷം..,
മൌനം ഭൂഷണമാക്കി, അവൻമാർ
പൊട്ടികരഞ്ഞു..!
'എന്നതാടാ പിള്ളാരേ..ഈ പേകൂത്ത്?..'
'അവളുമാരേ..ആ മുത്തുമണികളേ പേടിച്ചാ.!'
'അതൊരു പുതിയ അറിവാണല്ലോ-ഡാ..!
എന്നതാണെന്നുവെച്ചാ തുറന്നു പറഞ്ഞേ..!'
'കാണുന്നേരം.., ചൊറുതണംപോലാ..!
ഒരേ ചോദ്യം; എപ്പഴാ കല്ല്യാണം; കല്ല്യാണം പോലും.!'
'ഞങ്ങളെ, വേളി ആക്കികൂടേന്നു ഇവറ്റകൾ, ഇന്നേവരെ..ഏങ്ഹേ..ചോദിച്ചിട്ടില്ല..!'
സകലർക്കും, കുന്തം വിഴുങ്ങിയ പ്രതീതി.!
കാപ്പിയുമായി പത്തായപ്പുരയിലേക്കു
വന്ന ത്രേസ്സ്യാമ്മച്ചി, അക്ഷരാർത്ഥത്തിൽ ഞെട്ടി.!
'ഈശോയേ..കുടിയൊഴിപ്പിക്കാൻ, ഇതിൽ
കൂടുതൽ കാരണം വല്ലതും വേണോ..'
"മുത്തേ..കണ്ണേ..നീയൊക്കെ എവിടെ പോയി?"
…………………………( തു ട രും )...............................
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.