തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കുന്നത് കിഫ്ബിയുടെ ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള വരുമാനം കണ്ടെത്തുന്നതിന് വേണ്ടിയാണ്. ഇതുവഴി കിഫ്ബിക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് ഘട്ടം ഘട്ടമായി ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
കിഫ്ബി ഇന്നത്തെ നിലയില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട പശ്ചാത്തലവും ആ സംവിധാനം ചെയ്ത കാര്യങ്ങളും കൃത്യമായി മനസിലാക്കിയിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവ് ആക്ഷേപങ്ങള്‍ ഒന്നും ഉന്നയിക്കുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ കാര്യങ്ങളെല്ലാം മനസിലാക്കിയിട്ടു തന്നെയാണ് ആക്ഷേപം ഉന്നയിച്ചതെങ്കില്‍ അതിനെ രാഷ്ട്രീയ പ്രേരിതം എന്നേ പറയാന്‍ പറ്റൂ. രാഷ്ട്രീയ പ്രേരിതമായി പറയുന്ന കാര്യങ്ങള്‍ക്കു വസ്തുതകളുമായി ബന്ധമുണ്ടാവണമെന്നില്ലല്ലൊ. ആ ബന്ധമില്ലായ്മ തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ വാദങ്ങളുടെ ദൗര്‍ബല്യത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ബജറ്റിനു പുറമെയുള്ള വിഭവ സമാഹരണം അസാധ്യമായ നിലയുണ്ടായപ്പോഴാണ് 1999 ലെ കിഫ്ബി ആക്ട് ഭേദഗതി ചെയ്തത്. ഈ മരവിപ്പിനെ മുറിച്ചു കടക്കാനും ബജറ്റിന്റെ പരിമിതിക്കപ്പുറത്ത് വിഭവ സമാഹരണവും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിനിയോഗവും ഉറപ്പാക്കാനും അടിയന്തരമായി ചിലതു ചെയ്‌തേ മതിയാവൂ എന്ന നില വന്നു.
ആ യാഥാര്‍ത്ഥ്യം മനസിലാക്കി ഭാവനാ പൂര്‍ണവും പ്രായോഗികവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലായിരുന്നു 1999 ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമം ഭേദഗതി ചെയ്യല്‍.
അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അതുവഴി ഉദ്ദേശിച്ചത്. അത് പ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും കടന്ന് എട്ടര വര്‍ഷം കൊണ്ട് 87,521.36 കോടി രൂപയുടെ 1,147 പദ്ധതികളുടെ വിജയകരമായ നിര്‍വഹണത്തിലേക്ക് ഉയര്‍ന്നതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.