തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം അയച്ചത് തെലങ്കാനയില്‍ നിന്ന്

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം അയച്ചത് തെലങ്കാനയില്‍ നിന്ന്

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് മെസെഞ്ചറിലാണ് സന്ദേശം എത്തിയത്. സന്ദേശം അയച്ചത് തെലങ്കാനയില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുസ്ഥലങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

നെടുമ്പാശേരി വിമാനത്താവളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ ബോംബ് പൊട്ടുമെന്നുമായിരുന്നു സന്ദേശം. നിലവില്‍ സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യമില്ലെങ്കിലും വ്യാജഭീഷണിയാണോ എന്നത് പരിശോധിച്ച് വരികയാണ്. ബോംബ് ഭീഷണി നേരിട്ടയിടങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ പ്രത്യേക യോഗം ചേര്‍ന്നു.

രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് പിന്‍വശത്തുള്ള ഹോട്ടലില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.