കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് കാണാം; 'സ്വർ​ഗം' കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക്

കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് കാണാം; 'സ്വർ​ഗം' കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക്

സിഎൻ ​ഗ്ലോബൽ മൂവിസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആദ്യമായി നിർമിച്ച സ്വർ​ഗം കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക്. ആമസോൺ (ഇന്ത്യ, യുകെ,യുഎസ്എ, ജർമനി), സൺ NXT, മനോരമ മാക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം ഇപ്പോൾ സ്ട്രീമിങ് നടത്തുന്നത്. തിയറ്ററുകളിൽ സിനിമക്ക് തന്ന സപ്പോർട്ട് ഒടിടി റിലീസിലും പ്രേക്ഷകർ നൽകണമെന്ന് നിർമാതാവ് ലിസി കെ ഫെർണാണ്ടസ് പറഞ്ഞു.

സിനിമ ഓൺലൈനുകളിൽ കാണാനുള്ള ലിങ്ക്

സൺ NXT- https://sunnxt.com/malayalam-movie-swargam-2025/detail/212618
മനോരമ മാക്സ്- https://www.manoramamax.com/movies/detail/172050/swargam
ആമസോൺ ഇന്ത്യ- https://www.primevideo.com/detail/0H7H8J2IJ2T2IAY6DKDNALXUWE
ആമസോൺ ജർമനി- https://www.amazon.de/dp/B0DQFRX1QZ
ആമസോൺ യുഎസ്എ-https://www.amazon.com/dp/B0DQFR3CV3
ആമസോൺ യുകെ-
https://www.amazon.co.uk/dp/B0DQFPKX1P

ഒക്ടോബര്‍ അവസാനമാണ് തിയറ്ററുകളില്‍ ചിത്രം പ്രദർശനത്തിന് എത്തിയത്. ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കിടയിലും ലോകം മുഴുവനുമുള്ള കലാസ്നേ​ഹികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച സ്വർ​ഗം 50 ദിവസങ്ങൾ തീയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. അജു വർ​ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. പഴമയുടെയും പുതുമയുടെയും ആവിഷ്കാരം പ്രേക്ഷകരിലേക്കെത്തിക്കാൻ എസ് ശരവണന്റെ മികച്ച ദൃശ്യാവിഷ്കാരത്തിന് സാധിച്ചു.

സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സം​ഗീതം.പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. റെജിസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.