അതിജീവിതര്‍ പ്രതിയെ വിവാഹം ചെയ്താല്‍ പോക്‌സോ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യും? പരിശോധിക്കാന്‍ സുപ്രീം കോടതി

അതിജീവിതര്‍ പ്രതിയെ വിവാഹം ചെയ്താല്‍ പോക്‌സോ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യും? പരിശോധിക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: പോക്‌സോക്കേസിലെ അതിജീവിതരായ പെണ്‍കുട്ടികള്‍ പ്രതിയെ പിന്നീട് വിവാഹം ചെയ്യുന്ന സാഹചര്യത്തില്‍ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നത് പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. ഇത്തരം കേസുകള്‍ പരിഹരിക്കാന്‍ പലപ്പോഴും കോടതികള്‍ക്ക് പ്രയാസമാകുന്നുണ്ടെന്ന് ജസ്റ്റിസ് എ.എസ് ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തങ്ങളുടെ അധികാരത്തിന് വലിയ പരിമിതികളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറിയുടെ നിര്‍ദേശവും ആരാഞ്ഞിട്ടുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ പ്രതിക്ക് വിചാരണക്കോടതി വിധിച്ച 20 വര്‍ഷം തടവ് റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയില്‍ നിന്ന് ഉടലെടുത്ത കേസാണ് സുപ്രീം കോടതി പരിഗണിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.