ന്യൂഡല്‍ഹി: യു.കെയിലേക്ക് കുടിയേറാന്‍ ഇന്ത്യക്കാര്‍ക്ക് സുവര്‍ണ്ണാവസരം. യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതിലൂടെ യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും സാധിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യു.കെ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ബാലറ്റ് ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 2:30 ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20 ന് ഉച്ചയ്ക്ക് 2:30 ന് അടയ്ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യു.കെ ഗവണ്‍മെന്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബാലറ്റിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷകര്‍ അവരുടെ പേര്, ജനനതീയതി, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ 2023 ല്‍ നടപ്പിലാക്കിയ കരാറിലൂടെയാണ് പുതിയ വിസ സ്‌കീം നിലവില്‍ വന്നത്. വിസ നേടുന്നവര്‍ക്ക് യു.കെയില്‍ താമസിക്കുന്ന കാലയളവില്‍ തൊഴില്‍ അന്വേഷിച്ച് കണ്ടെത്താനും അവസരമുണ്ട്.
യോഗ്യത
ഒരു ഇന്ത്യന്‍ പൗരനായിരിക്കണം, പ്രായം 18-30 നും ഇടയില്‍ ആയിരിക്കണം, ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഒരു യോഗ്യത ഉണ്ടായിരിക്കണം, ബാങ്കില്‍ 2,530 പൗണ്ട് ഉണ്ടായിരിക്കണം. 5-18 വയസിന് താഴെയുള്ള കുട്ടികളോ നിങ്ങളോടൊപ്പം താമസിക്കുന്നവരോ നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകരുത് തുടങ്ങിയവയാണ് അപേക്ഷകര്‍ക്ക് വേണ്ട യോഗ്യതകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.