കാറില്‍ വനിത ഐപിഎസ് ഓഫീസറെ പീഡിപ്പിച്ചെന്ന് പരാതി; തമിഴ്‌നാട് ഡിജിപി തെറിച്ചു

 കാറില്‍ വനിത ഐപിഎസ് ഓഫീസറെ പീഡിപ്പിച്ചെന്ന് പരാതി;  തമിഴ്‌നാട് ഡിജിപി തെറിച്ചു

ചെന്നൈ: ഔദ്യോഗിക കാറില്‍ ഐപിഎസ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റിയത്.

ഡിജിപിയുടെ ഔദ്യോഗിക കാറില്‍ വച്ച് ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ സര്‍ക്കാരിന് നല്‍കിയ പരാതി. വനിതാ ഐപിഎസ് ഓഫീസറുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനായി അഭ്യന്തര സെക്രട്ടറി എസ്.കെ.പ്രഭാകര്‍ ആറംഗ സമിതിയെ നിയോഗിച്ചു. ആസൂത്രണ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ജയശ്രീയാണ് സമിതിയുടെ അധ്യക്ഷ.

സഹപ്രവര്‍ത്തകരായ ഐപിഎസ് ഓഫീസര്‍മാരില്‍ നിന്നും കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പരാതിയുമായി മുന്നോട്ട് പോകാന്‍ വനിത ഐപിഎസ് ഓഫീസര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായല്ല തമിഴ്‌നാട്ടില്‍ ഇത്തരം പരാതികള്‍ വരുന്നത്. 2018-ല്‍ അന്നത്തെ വിജിലന്‍സ് ജോയിന്റ ഡയറക്ടര്‍ എസ്.മുരുഗനെതിരെ മറ്റൊരു വനിത ഐപിഎസ് ഓഫീസറും പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.