പാലക്കാട്: പാലക്കാട് തൃത്താലയില്‍ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം.
'തറവാടികള്‍ തെക്കേ ഭാഗം, മിന്നല്‍പ്പട പവര്‍ തെക്കേഭാഗം' എന്നിങ്ങനെയുള്ള തലക്കെട്ടുകളോട് കൂടിയാണ് ഭീകര സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങളടങ്ങിയ ബാനറുകളില്‍ കാണപ്പെട്ടത്. ഒരു കൂട്ടം യുവാക്കള്‍ ആനപ്പുറത്ത് ഇരുന്ന് ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു.
തൃത്താല പള്ളി വാര്‍ഷിക ഉറൂസിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില്‍ 3,000 ത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. സിന്‍വാറിന്റെയും ഹനിയയുടെയും പോസ്റ്ററുകള്‍ പിടിച്ച് കൊച്ചു കുട്ടികള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഘോഷ യാത്രയിലുടനീളം ജനക്കൂട്ടം അവര്‍ക്കായി ആര്‍പ്പു വിളിച്ചു. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മന്ത്രി എം.ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിവാദ ബാനറുകള്‍ സംബന്ധിച്ച് ഉറൂസ് ഫെസ്റ്റിവലിന്റെ സംഘാടകരില്‍ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
പാലസ്തീന്‍ അനുകൂല റാലികളുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവം. 2024 ല്‍ കേരള സര്‍വകലാശാലയുടെ വാര്‍ഷിക യുവജനോത്സവത്തിന് 'ഇന്‍തിഫാദ' എന്ന പേര് നല്‍കിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.
പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഫെസ്റ്റിവലിന്റെ എല്ലാ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും നീക്കം ചെയ്യണമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇത് 'കേരള സര്‍വകലാശാല യുവജനോത്സവം' എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.
2023 ഒക്ടോബറില്‍ ജമാഅത്തെ ഇസ്ലാമി യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ഒരു റാലിയെ ഹമാസിന്റെ മുന്‍ തലവന്‍ ഖാലിദ് മഷാല്‍ അഭിസംബോധന ചെയ്തതും വിവാദമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.