ഒക്ടോബർ 15 മുതല്‍ യാത്രാക്കാരെ സ്വീകരിക്കാനൊരുങ്ങി റാസല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്തേക്ക് വരുന്ന യാത്രാക്കാർക്കായി പ്രവർത്തനം ആരംഭിക്കുമെന്ന് റാസല്‍ഖൈമ വിമാനത്താവള അധികൃതർ വ്യക്തമാക്കി.യാത്രയ്ക്ക് മുന്‍കൂർ അനുമതി ആവശ്യമില്ല. എന്നാല്‍ 96 മണിക്കൂറിനുളളിലെ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് വേണമെന്നതുള്‍പ്പടെയുളള കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കണം. വിമാനത്താവളത്തിലെ പിസിആർ ടെസ്റ്റിന്‍റേയും പോസിറ്റീവാണെങ്കില്‍ തുടർന്നുളള നടപടിക്രമങ്ങളുടേയും ചെലവ് സ്പോണ്‍സർമാർ വഹിക്കണം. ടൂറിസ്റ്റുകള്‍ക്കും റാസല്‍ഖൈമ വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാം. മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടക്കമുളള നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം യാത്ര. നാല് ദിവസങ്ങള്‍ക്കുളളിലെ പിസിആർ കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ടും വേണം. എത്തിയതിനുശേഷമുളള ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായാല്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായിരിക്കണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.