കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങള്‍ക്കൊപ്പം കേരളീയരുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്ത് അരി ഉപഭോഗത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
2011-12 ല്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗം. 2022-23ല്‍ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളില്‍ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ഡാറ്റയില്‍ പറയുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യം 50 ശതമാനം കുറഞ്ഞുവെന്ന് അരി മില്‍ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. ദിവസം മൂന്ന് തവണ അരിയും അരി ഉല്‍പ്പന്നങ്ങളും കഴിച്ചിരുന്ന ആളുകള്‍ ഇപ്പോള്‍ പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും ഗോതമ്പ് ആണ് തിരഞ്ഞെടുക്കുന്നത്. ഭക്ഷണ ശീലങ്ങളിലെ മാറ്റം കണക്കിലെടുത്ത് അരി മില്ലുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
അരി ഗ്ലൂക്കോസും ലിപിഡ് അളവും വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ പൊണ്ണത്തടി ആശങ്കാജനകമായ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 20 വയസിന് മുകളിലുള്ളവരില്‍ 90 ശതമാനത്തിലധികം പേരും പൊണ്ണത്തടി വിഭാഗത്തിലാണെന്നും വിദഗ്ധര്‍ ചൂ്ണ്ടിക്കാട്ടുന്നു.
കേരളത്തിലെ ജനങ്ങള്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുന്നു, ഇത് പ്രമേഹത്തിനും ഫാറ്റി ലിവര്‍ കേസുകള്‍ക്കും കാരണമാകുന്ന ഒരു ഘടകമാണ്. ഒരു ധാന്യം മാറ്റി മറ്റൊന്ന് കഴിക്കുന്നത് ഒരു പരിഹാരമല്ല, അരിയില്‍ നിന്ന് വറുത്ത ഭക്ഷണത്തിലേക്ക് മാറുന്നത് ആരോഗ്യകരവുമല്ല. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ആരോഗ്യകരമായ ഒരു ഓപ്ഷനാണെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.