കുവൈറ്റ് സിറ്റി: കുവൈറ്റിലെ സീറോ മലബാർ സഭാഗങ്ങളുടെ ഔദ്യോഗിക സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ (എസ് എം സി എ) 30ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായ "പേൾ ഫിയസ്റ്റാ 2025'' വിവിധ പരിപാടികളോടെ ഫെബ്രുവരി 14 ന് നടന്നു.
ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ എസ് എം സി എ പ്രസിഡൻ്റ് ഡെന്നി കാഞ്ഞുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
എ കെ സി സി യുടെ ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ പ്രസിഡൻറ് അഡ്വ. രാജീവ് കൊച്ചുപറമ്പിൽ എന്നിവർ മുഖ്യാതിഥികളായി യോഗത്തിൽ പങ്കെടുത്തു.
കുവൈറ്റിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന ഫാ.സോജൻ പോൾ OFM Cap, ഫാ. അനൂപ് OFM Cap, ഫാ.ജോയി മാത്യൂ OFM Cap, ഫാ.ജെയ്സൻ അന്തിക്കാട്ട് SDB, ഫാ.ജിജോ തോമസ് OFM Cap, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ബോബി തോമസ് കയ്യാലപ്പറമ്പിൽ, കെ കെ സി എ പ്രസിഡൻ്റ് ജോസുകുട്ടി പുത്തൻതറയിൽ, വിമൻസ് വിംഗ് ട്രഷറർ റിൻസി തോമസ്, എസ് എം വൈ എം പ്രസിഡൻ്റ് ജിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡൻറ് ടിയാ റോസ്, ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കാപാടത്ത്, ജോയി ആലുക്കാസ് കൺട്രി ഹെഡ് സൈമൺ പള്ളിക്കുന്നേൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വിവാഹ ജീവിതത്തിൻ്റെ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ചടങ്ങിൽ സ്മരണിക നൽകി ആദരിച്ചു.
മീഡിയാ വിഭാഗം കൺവീനർ ജിസ് ജോസഫ് മാളിയേക്കലിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സുവനീർ ചടങ്ങിൽ പ്രകാശിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായകരായ മൃദുല വാര്യർ, ശ്രീനാഥ് എന്നിവർ ചേർന്ന് അവതരിപ്പിച്ച അതിഗംഭീരമായ മ്യൂസിക്കൽ ഷോയും ഒരുക്കിയിരുന്നു. ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനി, ജോയിന്റ് ട്രഷറർ റിജോ ജോർജ്, ആർട്സ് കൺവീനർ അനിൽ ചേന്നങ്കര, സോഷ്യൽ കമ്മിറ്റി കൺവീനർ മോനിച്ചൻ ജോസഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ ടോമി സിറിയക്, ചീഫ് ബാലദീപ്തി കോർഡിനേറ്റർ ബോബിൻ ജോർജ്, ഓഫീസ് സെക്രട്ടറി തോമസ് കറുകക്കളം, ഏരിയ കൺവീനർമാരായ സിജോ മാത്യു, ജോബ് ആന്റണി, ജോബി വർഗീസ്, ഫ്രാൻസിസ് പോൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടി ഏകോപിപ്പിച്ചു.
വിമൻസ് വിംഗ് സെക്രട്ടറി ട്രിൻസി ഷാജു അവതാരകയായിരുന്നു. എസ് എം സി എ ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ സ്വാഗതവും ട്രഷറർ ഫ്രാൻസീസ് പോൾ നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.