തിരുവനന്തപുരം: നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന 'നക്ഷ' പദ്ധതി കേരളത്തിലും ആരംഭിച്ചു. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്‍ പരിപാടി വഴി നടപ്പാക്കുന്ന പദ്ധതിയാണിത്.
നാഷണല്‍ ജിയോ സ്‌പേഷ്യല്‍ നോളജ് ബേസ്ഡ് ലാന്‍ഡ് സര്‍വെ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍ എന്നതിന്റെ ചുരുക്ക രൂപമാണ് നക്ഷ.
സ്വകാര്യ ഭൂമികള്‍, ഒഴിഞ്ഞ പ്ലോട്ടുകള്‍, പൊതു സ്വത്തുക്കള്‍, റെയില്‍വേ ഭൂമി, നഗര സഭയുടെ ഭൂമി, ക്ഷേത്രം, ബസ് സ്റ്റാന്റ് റോഡ്, ഇടവഴികള്‍, തോടുകള്‍, ശ്മശാനം, പൈപ്പ് ലൈന്‍, വൈദ്യുതി ലൈന്‍, ടെലഫോണ്‍ ലൈന്‍ തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെ വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തിയാണ് ഭൂരേഖകള്‍ തയ്യാറാക്കുന്നത്.
സര്‍വെ ജോലികള്‍ക്കായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഭൂ ഉടമകള്‍ ഭൂമിയുടെ അതിരുകളും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പരിശോധനയ്ക്കായി നല്‍കുകയും ഭൂമി ക്യത്യമായി അളന്നു രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.