വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ആശങ്ക അറിയിക്കാനൊരുങ്ങി ഇന്ത്യ.
ഇന്ത്യക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് നാടുകടത്തുന്നതിനോട് യോജിപ്പില്ല. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണമെന്ന് നിര്‍ദേശിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ നിന്നടക്കമുള്ള ഭീകരവാദികളെ അമേരിക്ക പാര്‍പ്പിച്ചിരുന്ന ഗ്വാണ്ടനാമോയിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്നത് നീതീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞു.
അമേരിക്കയില്‍ നിന്ന് ഇതുവരെ 37,000 പേരെയാണ് ഡോണാള്‍ഡ് ട്രംപ് ഒരു മാസത്തിനിടെ നാടു കടത്തിയത്. ഇന്ത്യയിലേക്ക് ഇതുവരെ മൂന്ന് സൈനിക വിമാനങ്ങളാണ് കുടിയേറ്റക്കാരുമായി എത്തിയത്.
നാല്‍പത് മണിക്കൂറില്‍ അധികമെടുത്ത യാത്രകളില്‍ കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരുടെ കൈകളിലും കാലുകളിലും വിലങ്ങിട്ടാണ് ഇന്ത്യയിലെത്തിച്ചത്. ഇതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും പ്രധാനമന്ത്രി മോഡി ഇതുമായി ബന്ധപ്പെട്ട ആശങ്ക അമേരിക്കയെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതിനിടെ പാനമ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍ എന്നീ രാജ്യങ്ങള്‍ നാടുകടത്തപ്പെടുന്ന മറ്റു രാജ്യങ്ങളിലുള്ളവരെ സ്വീകരിക്കാം എന്നറിയിച്ചിരുന്നു. പിന്നീട് അവരെ അതാത് രാജ്യങ്ങളിലേക്ക് കയറ്റി വിടും. എന്നാല്‍ ട്രംപ് ഇതിനോട് കാര്യമായി പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.