കേരളത്തെ ഞെട്ടിച്ച് കൂട്ടക്കൊല: തിരുവനന്തപുരത്ത് യുവാവ് അഞ്ച് പേരെ വെട്ടിക്കൊന്നു; വെട്ടേറ്റ ഒരാള്‍ ഗുരുതരാവസ്ഥയില്‍

 കേരളത്തെ ഞെട്ടിച്ച് കൂട്ടക്കൊല: തിരുവനന്തപുരത്ത് യുവാവ് അഞ്ച് പേരെ വെട്ടിക്കൊന്നു; വെട്ടേറ്റ ഒരാള്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. 23 കാരന്‍ അഞ്ച് പേരെ വെട്ടിക്കൊന്നു. പേരുമല സ്വദേശിയായ അസ്നാനാണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. യുവാവിന്റെ പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും ഉള്‍പ്പെടെയുള്ളവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

കൃത്യത്തിന് ശേഷം അസ്നാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മൂന്നിടങ്ങളിലായാണ് യുവാവ് ആക്രമണം നടത്തിയത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ അസ്നാന്‍ തന്നെയാണ് കൊലപാതക വിവരം അറിയിച്ചത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതില്‍ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ടവരില്‍ അസ്നാന്റെ 13 വയസുകാരനായ സഹോദനും പെണ്‍സുഹൃത്തും 88 കാരിയായ മുത്തശിയും ഉള്‍പ്പെടുന്നു എന്നാണ് വിവരം. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നായിരുന്നു മൊഴി.

അസ്നാന്റെ മാതാവ്, സഹോദരന്‍, പെണ്‍സുഹൃത്ത് എന്നിവരെ സ്വന്തം വീട്ടില്‍ വച്ചാണ് യുവാവ് ആക്രമിച്ചത്. പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരെ എസ്.എന്‍ പുരം ചുള്ളാളത്തെ വസതിയില്‍ വച്ചാണ് ആക്രമിച്ചത്. പിതാവിന്റെ അമ്മ സല്‍മാബീവിയെ പാങ്ങോടുള്ള അവരുടെ വീട്ടില്‍ വച്ചുമാണ് ആക്രമിച്ചത്. തലയ്ക്കടിയേറ്റാണ് ഇവരുടെ മരണം എന്നാണ് പുറത്ത് വരുന്ന വിവരം.

പേരുമലയില്‍ വീട്ടില്‍ വച്ച് ആക്രമിക്കപ്പെട്ട മാതാവ് ഷെമിയെ ഗുരുതര പരുക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെയാണ് 13 വയസുള്ള സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.