വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന കലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ എംഎസ്എഫ്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്.
വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ചെറിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെയും ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ഇന്നലെയാണ് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയത്. അഞ്ച് ദിവസമാണ് കലോത്സവം.
ക്യാമ്പസിലെ സംഘടന പ്രശ്നങ്ങളും മറ്റും ഉയര്‍ത്തി കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളെ എംഎസ്എഫ് തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. അതേസമയം ക്യാമ്പസിലുള്ള ചെറിയ പ്രശ്നങ്ങളുടെ പേരില്‍ കലോത്സവ വേദികളില്‍ എസ്എഫ്‌ഐ പ്രകോപനം ഉണ്ടാക്കുന്നവെന്നാണ് എംഎസ്എഫ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.