കേരളത്തിലെ ആദ്യ ജിബിഎസ് മരണം; ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച് വാഴക്കുളം സ്വദേശിയായ 58കാരന്‍ മരിച്ചു

കേരളത്തിലെ ആദ്യ ജിബിഎസ് മരണം; ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച് വാഴക്കുളം സ്വദേശിയായ 58കാരന്‍ മരിച്ചു

മൂവാറ്റുപ്പുഴ: ഗില്ലന്‍ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് വാഴക്കുളം കാവനയില്‍ കാവന തടത്തില്‍ ജോയ് ഐപ്  (58) മരിച്ചു.  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിത്.

മഹാരാഷ്ട്രയില്‍ ഒട്ടേറെപ്പേര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ഫെബ്രുവരി ഒന്നിനാണ് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നിന് രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം സ്ഥിരീകരിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല.

ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന നാഡീ സംബന്ധമായ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വ രോഗമാണിത്. കൃത്യസമയത്തെ രോഗ നിര്‍ണയവും വിദഗ്ദ്ധ ചികിത്സയും ഫിസിയോ തെറാപ്പിയും കൊണ്ട് രോഗശമനം ഉണ്ടാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.