ലഫ്. ഗവര്‍ണറുടെ നയ പ്രഖ്യാപനം തടസപ്പെടുത്തി; ഡല്‍ഹിയില്‍ അതിഷി ഉള്‍പ്പെടെ 12 എംഎല്‍എമാരെ സഭയില്‍ നിന്ന് പുറത്താക്കി

ലഫ്. ഗവര്‍ണറുടെ നയ പ്രഖ്യാപനം തടസപ്പെടുത്തി; ഡല്‍ഹിയില്‍  അതിഷി ഉള്‍പ്പെടെ 12 എംഎല്‍എമാരെ സഭയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ നയ പ്രഖ്യാപനം തടസപ്പെടുത്തി ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി മെര്‍ലേന ഉള്‍പ്പെടെ 12 എഎപി എംഎല്‍മാരെ സഭയില്‍ നിന്ന് പുറത്താക്കി. മദ്യനയ അഴിമതി അടക്കം 14 സിഎജി റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്ത് വെച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബി.ആര്‍ അംബ്ദേക്കറിന്റെയും ഭഗത് സിങിനെയും ചിത്രങ്ങള്‍ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയില്‍ പ്രതിഷേധിച്ചത്.   ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാല്‍ റായ് ഉള്‍പ്പെടെ നേതാക്കള്‍ ബഹളം തുടര്‍ന്നു. തുടര്‍ന്ന് മാര്‍ഷല്‍മാരെ വിളിച്ച് ഇവരെ സ്പീക്കര്‍ വിജേന്ദ്ര ഗുപ്ത സഭയില്‍ നിന്ന് പുറത്താക്കി.

നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി അതിഷി ഉള്‍പ്പെടെ 12 എംഎല്‍എമാരെ സഭയില്‍ നിന്ന് ഒരു ദിവസത്തേക്കാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. പുറത്താക്കിയ എംഎല്‍എമാര്‍ നിയമസഭക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എഎപി സര്‍ക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ്. ഗവര്‍ണര്‍ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.