'ദുരന്ത ബാധിതരുടെ പുനരധിവാസം തടസപ്പെടരുത്'; വയനാട്ടില്‍ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

'ദുരന്ത ബാധിതരുടെ പുനരധിവാസം തടസപ്പെടരുത്'; വയനാട്ടില്‍ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കല്‍പ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍ മലയാളത്തിന്റെ വാദം അംഗീകരിച്ചില്ല.

ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍ മലയാളം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഹാരിസണ്‍സിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.

അതേസമയം പുനരധിവാസത്തില്‍ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ വയനാട് കളക്ടറേറ്റ് ഉപരോധത്തില്‍ സംഘര്‍ഷമുണ്ടായി. സമരത്തിനിടെ ചില ജീവനക്കാര്‍ കളക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ജീവനക്കാരന്‍ കളക്ടറേറ്റില്‍ കടന്നെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും ഗേറ്റിനകത്ത് കടക്കാന്‍ സമ്മതിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം പുനരധിവാസത്തില്‍ അനാവശ്യമായ വിവാദത്തിലേക്ക് പോകരുതെന്ന് റവന്യ ൂമന്ത്രി കെ. രാജന്‍ പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.