കെവിന്‍ പീറ്റേഴ്സന്‍ വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സില്‍; പുതിയ റോള്‍ ടീം മെന്റര്‍

 കെവിന്‍ പീറ്റേഴ്സന്‍ വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സില്‍; പുതിയ റോള്‍ ടീം മെന്റര്‍

ന്യൂഡല്‍ഹി: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ കെവിന്‍ പീറ്റേഴ്സന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തിരിച്ചെത്തുന്നു. ഇത്തവണ ടീമിന്റെ മെന്ററായാണ് വരുന്നത്. ഡല്‍ഹിക്കായി ഐപിഎല്‍ കളിച്ച താരമാണ് 44 കാരനായ കെവിന്‍ പീറ്റേഴ്സന്‍.

ഹേമങ് ബദാനിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. മാത്യു മോട്ടാണ് അസിസ്റ്റന്റ് പരിശീലകന്‍. മുനാഫ് പട്ടേല്‍ ബൗളിങ് കോച്ചുമാണ്. ഇവര്‍ക്കൊപ്പമാണ് പീറ്റേഴ്സനും ചേരുന്നത്.

2009 മുതല്‍ 2016 വരെ അഞ്ച് സീസണുകളിലായി മൂന്ന് ഫ്രാഞ്ചൈസികളിലായി കളിച്ച താരമാണ് പീറ്റേഴ്സന്‍. ഡല്‍ഹിയെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) 17 മത്സരങ്ങളില്‍ താരം നയിച്ചിട്ടുമുണ്ട്. 2014 സീസണിലാണ് ഡല്‍ഹിയെ നയിച്ചത്. എന്നാല്‍ ആ സീസണില്‍ രണ്ട് ജയം മാത്രമാണ് ടീമിനുണ്ടായിരുന്നത്.
ഇംഗ്ലണ്ടിനെ 15 മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനേയും 2008 ല്‍ പീറ്റേഴ്സന്‍ നയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.