വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറിയ സംഭവം: പൊലീസ് കേസെടുത്തു; അധ്യാപകരും സഹപാഠികളും പ്രതികള്‍

വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറിയ സംഭവം: പൊലീസ് കേസെടുത്തു; അധ്യാപകരും സഹപാഠികളും പ്രതികള്‍

കൊച്ചി: വിദ്യാര്‍ത്ഥിനിക്ക് നേരെ നായക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. രണ്ട് സഹപാഠികളെയും രണ്ട് അധ്യാപകരെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. തേങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് സഹപാഠികള്‍ നായ്ക്കുരണപ്പൊടി വിതറിയത്. ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് മാനിസക പിന്തുണ നല്‍കിയില്ലെന്ന് കാണിച്ചാണ് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പെണ്‍കുട്ടി സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലാണ്. സ്വകാര്യ ഭാഗത്ത് ഉള്‍പ്പെടെ നായ്ക്കുരണപ്പൊടി വീണതിനാല്‍ ചൊറിച്ചിലും അസ്വസ്ഥതയും കാരണം മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

പെണ്‍കുട്ടിക്ക് നേരത്തെയും സഹപാഠികളില്‍ നിന്നും മോശം അനുഭവം ഉണ്ടായതായാണ് വിവരം. പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലും കുട്ടിയുടെ വീട്ടിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം നടത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. ഐടി എക്‌സാമിന് ശേഷം പെണ്‍കുട്ടി ക്ലാസിലെത്തിയപ്പോഴാണ് സംഭവം. ബെഞ്ചില്‍ കിടക്കുന്നതിനിടെ സഹപാഠി ബാഗില്‍ നിന്ന് നായ്ക്കുരണം പുറത്തെടുക്കുകയും അത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.

ചൊറിച്ചില്‍ സഹിക്കവയ്യാതെ മണിക്കൂറുകളോളം ശുചിമുറിയില്‍ നിന്ന പെണ്‍കുട്ടിയെ അമ്മ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ തേടിയെങ്കിലും ഇപ്പോഴും ശാരീരിക ബുദ്ധിമുട്ട് മാറിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.