ജോര്‍ദാനില്‍ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ട സംഭവം: മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടി ബന്ധുക്കള്‍

ജോര്‍ദാനില്‍ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ട സംഭവം: മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടി ബന്ധുക്കള്‍

തിരുവനന്തപുരം: ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബാംഗങ്ങള്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി.

ഇസ്രയേലില്‍ ജോലി വിസ വാഗ്ദാനം ചെയ്ത ഒരു ഏജന്റ് വഴി തെറ്റിച്ചതിനെ തുടര്‍ന്ന് ജനുവരിയില്‍ ടൂറിസ്റ്റ് വിസയില്‍ ജോര്‍ദാനിലേക്ക് പോയ നാലംഗ സംഘത്തില്‍പ്പെട്ട ആളായിരുന്നു നാല്‍പത്തേഴുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ തോമസ് ഗബ്രിയേല്‍.

ഫെബ്രുവരി ഒമ്പത് വരെ തോമസ് ഭാര്യ ക്രിസ്റ്റീനയുമായി സംസാരിച്ചിരുന്നു. പിന്നീടൊരു ദിവസം വിളിച്ച് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ എന്തെങ്കിലും ചോദിക്കാന്‍ കഴിയുന്നതിന് മുമ്പ് കോള്‍ വിച്ഛേദിക്കപ്പെട്ടു.

പിന്നീട് തോമസുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഫെബ്രുവരി 24 ന് ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഒരു ഇമെയില്‍ അയച്ചതായി ക്രിസ്റ്റീനയുടെ സഹോദരന്‍ ജെ. റെക്‌സ് പറഞ്ഞു.

ഫെബ്രുവരി 28 ന് വൈകുന്നേരം 6.43 ന് ഇമെയിലിന് മറുപടി ലഭിച്ചു. കരക് ജില്ലയിലൂടെ ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ദാന്‍ സൈന്യം തോമസിനെ വെടിവച്ചു കൊന്നു എന്ന് അതില്‍ വ്യക്തമാക്കിയതായി റെക്‌സ് പറഞ്ഞു. േ

തോമസിന്റെ സുഹൃത്തും സംഘത്തിലെ അംഗവുമായ എഡിസണിന്റെ കാലിനും വെടിയേറ്റിരുന്നു. പിന്നീട് എഡിസണ്‍ നാട്ടില്‍ തിരിച്ചെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.