കണ്ണൂര്‍ വനിതാ ജയിലിന് മുകളില്‍ വട്ടമിട്ട് പറന്ന് അജ്ഞാത ഡ്രോണ്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കണ്ണൂര്‍ വനിതാ ജയിലിന് മുകളില്‍ വട്ടമിട്ട് പറന്ന് അജ്ഞാത ഡ്രോണ്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കണ്ണൂര്‍: വനിതാ ജയിലിന് മുകളിലൂടെ അജ്ഞാതര്‍ ഡ്രോണ്‍ പറത്തിയതായി പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റര്‍ ഉയരത്തിലാണ് ഡ്രോണ്‍ പറത്തിയത്. പൊലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

രണ്ട് തവണ ജയിലിന് മുകളിലൂടെ ഡ്രോണ്‍ പറന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ചുവപ്പും പച്ചയും നിറങ്ങളുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ചാണ് ജയിലിന് മുകളിലൂടെ പറന്നത്. ജയില്‍ ജീവനക്കാരാണ് ഡ്രോണ്‍ ആദ്യം കണ്ടത്. ജയില്‍ സൂപ്രണ്ട് ടൗണ്‍ പൊലീസിന് പരാതി നല്‍കി.

ഡ്രോണ്‍ പറത്തിയത് ആരെന്ന് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സെന്‍ട്രല്‍ ജയിലിന് സമീപം ജില്ലാ ജയിലും സ്പെഷ്യല്‍ സബ് ജയിലുമാണുള്ളത്. ഇതിന് പുറകിലായാണ് വനിത ജയില്‍ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലുള്ള ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.