ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ യു.കെ സന്ദര്‍ശനത്തിനിടെ ഉണ്ടായ ഖാലിസ്ഥാനി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും സംഭവത്തില്‍ ഇംഗ്ലണ്ട് നിയമനടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
''വിദേശകാര്യ മന്ത്രിയുടെ യു.കെ സന്ദര്‍ശന വേളയില്‍ സുരക്ഷാ ലംഘനം നടന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടന വാദികളുടെയും തീവ്രവാദികളുടെയും ഈ ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ആതിഥേയ സര്‍ക്കാര്‍ അവരുടെ നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും നിറവേറ്റുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.''- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ലണ്ടനിലെ ചാത്തം ഹൗസിന് പുറത്ത് ഇന്ത്യന്‍ ദേശീയ പതാകയും ഉച്ചഭാഷിണികളുമായി ഒരു കൂട്ടം ഖാലിസ്ഥാന്‍ തീവ്രവാദികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇവിടെ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. അക്രമികളില്‍ ഒരാള്‍ അദേഹത്തിന്റെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ ഇന്ത്യന്‍ പതാക കീറിയെറിയുകയുമായിരുന്നു.
യു.കെ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയില്‍ ഇന്ത്യ പ്രഷേധമറിയിച്ചു. സംഭവത്തില്‍ അക്രമിയെയും പ്രതിഷേധിച്ച മറ്റ് വിഘടന വാദികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.