തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഡി.പി.ഐ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തും റെയ്ഡ് തുടരുകയാണ്. രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ 9:30 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്.
2009 ല്‍ സ്ഥാപിതമായ എസ്.ഡി.പി.ഐ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമാണെന്ന് നേരത്തെ ഇ.ഡി വ്യക്തമാക്കിയിരുന്നു. സാമ്പത്തികവും നയപരമായും എസ്.ഡി.പി.ഐയില്‍ പി.എഫ്.ഐ സ്വാധീനമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പ്പോലും എസ്.ഡി.പി.ഐയെ പി.എഫ്.ഐ സ്വാധീനിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്.
എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ഫൈസി.
നിയമവിരുദ്ധ സംഘടന എന്ന പേരില്‍ 2022 ലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. നിരോധിക്കുന്നതിന് മുന്‍പേ ഇ.ഡിയും ദേശീയ അന്വേഷണ ഏജന്‍സിയും വിവിധ സംസ്ഥാന പൊലീസ് സേനകളും തുടര്‍ച്ചയായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ റെയ്ഡുകളും എന്‍ഫോഴ്‌സ്മെന്റ് നടപടികളും നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.