തൃശൂര്‍: കൊരട്ടിയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തില്‍ ഇടിച്ച് ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. കോതമംഗലം ഉന്നക്കില്‍ കൊട്ടാരത്തില്‍ വീട്ടില്‍ ജയ്‌മോന്‍ ജോര്‍ജ്, മകള്‍ ജോ ആന്‍
ജയ്‌മോന്‍(8) എന്നിവരാണ് മരിച്ചത്. ജയ്‌മോന്റെ ഭാര്യ മഞ്ജു, മകന്‍ ജോയല്‍, ബന്ധു അലന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ മഞ്ജുവിന്റെയും ജോയലിന്റെയും നില ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം.
ദേശീയപാതയോരത്തെ മരത്തില്‍ ഇടിച്ച് ഇരുവശവും തകര്‍ന്ന നിലയിലായാണ് കാര്‍. ഏതെങ്കിലും വാഹനം കാറില്‍ തട്ടിയതോടെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് മറുഭാഗവും തകര്‍ന്നതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതയി പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.