സിഡ്നിയിലെ നഴ്‌സുമാരെ പിന്തുണച്ച അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ആവശ്യം; അള്ളാഹു അക്ബർ വിളിച്ച് വിദ്യാർത്ഥികൾ റാലി നടത്തി

സിഡ്നിയിലെ നഴ്‌സുമാരെ പിന്തുണച്ച അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ആവശ്യം; അള്ളാഹു അക്ബർ വിളിച്ച് വിദ്യാർത്ഥികൾ റാലി നടത്തി

സിഡ്നി: ചികിത്സ തേടിയെത്തുന്ന ഇസ്രയേൽ രോഗികളെ കൊല്ലുമെന്നും അവരെ പരിശോധിക്കില്ലെന്നും ഭീഷണി മുഴക്കിയ സിഡ്‌നിയിലെ നഴ്‌സുമാരെ പിന്തുണച്ച അധ്യാപകന് സ്കൂൾ അധികൃതർ താക്കീത് നൽകിയിരുന്നു. അധ്യാപകനും ഇമാമുമായ ഷെയ്ഖ് വെസാം ചർവാകിയാണ് നഴ്സുമാരെ പിന്തുണച്ച് വീഡിയോ പങ്കിട്ടത്. അധ്യാപകനോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് മാനേജ്മെന്റ് നിർദേശിച്ചത്.

അധ്യാപകനെ താക്കീത് ചെയ്തതിന് പിന്നാലെ ഗ്രാൻവില്ലെ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. 'അല്ലാഹു അക്ബർ' എന്ന് മുദ്രാവാക്യം വിളിച്ച് അവർ സ്കൂൾ പരിസരത്ത് റാലി നടത്തി. പാലസ്തീൻ, ലെബനൻ പതാകകൾ വീശി. അധ്യാപകനെ തിരികെ കൊണ്ടുവരണമെന്ന് അവർ ആക്രോശിച്ചു.

ന്യൂ സൗത്ത് വെയിൽസിലെ പലസ്തീനിലെ അധ്യാപകരും സ്കൂൾ ജീവനക്കാരുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വീഡിയോ പ്രസിദ്ധീകരിച്ചതിന് ശേഷം ന്യൂ സൗത്ത് വെയിൽ വിദ്യാഭ്യാസ വകുപ്പ് വെസമിനെതിരെ വേഗത്തിൽ നടപടിയെടുത്തിരുന്നു. ഡിപ്പാർട്ട്‌മെന്റിന്റെ സോഷ്യൽ മീഡിയ നയവും ധാർമിക കോഡും ലംഘിച്ചുവെന്ന് ആരോപിച്ചാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചത്. പിന്നാലെ ഷെയ്ഖ് വെസാം തന്റെ പോസ്റ്റ് പിൻവലിച്ചു.

രാഷ്ട്രീയ വിരുദ്ധവും നിഷ്പക്ഷവുമായ വകുപ്പിന്റെ പ്രശസ്തി ഉയർത്തിപ്പിടിക്കേണ്ട കടമയെക്കുറിച്ച് ഓസ്‌ട്രേലിയൻ ജീവനക്കാരെ ഓർമിപ്പിച്ചതായി ന്യൂ സൗത്ത് വെയിൽസ് വിദ്യാഭ്യാസ വകുപ്പിന്റെ വക്താവ് പറഞ്ഞു. അധ്യാപകരുടെ നിർദേശങ്ങൾ പാലിക്കാത്ത ഏതൊരു വിദ്യാർത്ഥിയും ഉചിതമായ അച്ചടക്ക നടപടിക്ക് വിധേയനാക്കുമെന്ന് അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.