'ചെല്ലമ്മ'യെന്ന് ' വലിയതള്ള ഓമനപേരിട്ടു.!
തനിക്കു ചട്ടില്ലെന്നു തെളിയിക്കാൻ,
കവലയി-ലൂടെന്നും, 'മാരത്തോൺ' കൊണ്ടാടും..!
ചിലപ്പോഴൊക്കെ, ചെല്ലമ്മയെ മാറാപ്പിലാക്കി,
തലയിൽ കുട്ടയുമേന്തി, ഒരു വരവുണ്ട്..;
ഏന്തീം, പിന്നെ കിതച്ചും, ഒന്നൊന്നര വരവേ..!
ഒരെണ്ണത്തിൻ്റെ മലോം മൂത്രോം മാറ്റാൻ, പെടാ-
പാടുപെടുമ്പോൾ, ദേ ഓക്കാനം മനം-
മറിച്ചിൽ.! രണ്ടാംവരവ് 'തള്ളക്കു' രസിച്ചില്ല..!
"രണ്ടിൻ്റേം 'കാലുവാരാൻ' എൻ്റെ 'പുറമറ്റം കുടപ്പന-
ദേവീ' സമയമായി" നങ്ങേലി സ്വഗതം!
അങ്ങനെ., മുന്നോട്ടു നീങ്ങുമ്പോൾ., പിന്നേം..
നാരായണിവക..മൂന്നാം 'മനം-മറിച്ചിൽ..'
"ദുർനടപ്പൊള്ളിവളെന്തിനാ പെറ്റുകൂട്ടുന്നേ.."
ഒറ്റമൂലിയുടെ ആവലാതി നാട്ടിൽ പാട്ടായി..!
'ദേവീ, ഈരഴി പാകല്ലേ; ഇവൻ്റെ ഒരു കാൽ..,
' എവിടെ വേണേലും 'നേർച്ച' ഇട്ടേക്കാമേ..'
കരയിലേ പേരുകേട്ട വയറ്റാട്ടി നാഡി നോക്കി...
'ചതിച്ചല്ലോ ദേവീ..; ഒന്നിൽ കൂടുതലുണ്ട്..!'
ജാതകദോഷത്തിനു പേരുകേേട്ട വീട്.!
വെണ്ണിക്കുളം...., പുറമുറ്റത്ത 'പുഞ്ചിരിമുറ്റം'.!
വിരിയാൻ വെമ്പുന്ന ഒരു പൂമൊട്ടുപോലെ..,
ചിങ്ങമാസപ്പുലരി ചറ-പറാ പൊട്ടി വീണു...!
പൂക്കാലം, വീണ്ടും വിരുന്നു വന്നു..!
കുരുവികൾ കൂവി പോകുന്നു!
പാറിവന്ന്.. മാറിപോകുന്ന ഓണത്തുമ്പികൾ.!
മൂന്നാംക്ളാസ്സിൽ പഠിക്കുമ്പം, നാട്ടുകാരും,
അദ്ധ്യാപകരും വെറുതെ വിളിച്ചൊരു പേര്.!
പാവാട ഉടുത്തപ്പോഴേക്കും, ചെല്ലമ്മ തൻ്റെ
ഹൃദയത്തിൽ, വിളിപ്പേരിനെ കുടിയിരുത്തി!
ഏഴാംക്ളാസ്സിൽ തോറ്റതിനാൽ.., മുറ്റത്തെ
കിളിച്ചുണ്ടൻ മാവിൻ്റെ ചുവട്ടിലെ തറക്കെട്ടി-
ലിനോട്, ഓരമായി ഒഴുകുന്ന ഏകാന്തത-
യുടെ സങ്കടതോട്ടിൽ 'പുഞ്ചിരി' എത്തി..;
വെള്ളിപൂശിയ പാദസ്വരങ്ങൾ കിലുക്കി,
കുത്തിയിരുന്ന്, ചെല്ലമ്മ ഞരങ്ങുന്നു....!
നാലാംക്ളാസ്സിൽ പഠിക്കുന്ന പുഞ്ചിരിയുടെ
അനുജത്തികുട്ടി "രശ്മി"-ക്കൊരു സന്ദേഹം...
'എങ്ങനാ ചോദിക്കുക? എന്നാലും ചോദിക്കാം'
'പുഞ്ചിരിക്കുന്നത് ഒരു കുറ്റമാണോ ചേച്ചീ..?'
'പിന്നേ...ഞാൻ പറഞ്ഞില്ലെന്നു പറയരുത്..;
നിൻ്റെ മൂട്ടില്, നീ കുമ്പാള കെട്ടിവെച്ചോണം..;
നങ്ങേലീം, നാരായണീം മാറിമാറി പെരുക്കും.;
പ്രഹരം അത്ര സുഖമുള്ളൊരു കാര്യമല്ലല്ലോ..'
ചെല്ലമ്മേടെ ഓമനപ്പേരാണ് 'പുഞ്ചിരിചെല്ലമ്മ'.!
പത്താം ക്ളാസ്സിൽ, മൂന്നുതവണ തോറ്റപ്പോൾ,
ചെല്ലത്തിൻ്റെ സരസ്സമായ പുഞ്ചിരി മങ്ങി.!
വീട്ടിൽ, ചെല്ലത്തിൻ്റ ചുമതലകളേറി.!
തൻ്റെ ചങ്കിൻ്റുള്ളിലേ കിളിക്കൂട്ടിലിരുന്നാരോ
ഇക്കിളികൂട്ടുന്നതുപോലൊരു വിങ്ങൽ..!
അവളുടെ ഇരുപത്തിഒന്നാം പിറന്നാൾ...,
തൊടിയിൽ അച്ചങ്ങാ പറിക്കാൻ
പതുങ്ങി വരുന്നൊരു അണ്ണാറക്കണ്ണനെപ്പോലെ,
വന്നെത്തിനോക്കി.....
അയലത്തെ രമണന്മാരുടെ ചൂളമടിയിൽ..,
'പുഞ്ചിരിചെല്ലമ്മ' കോൾമയിർ കൊണ്ടു..!
'വൈകാതെ, ചേച്ചിയുടെ വേളി കണ്ടേക്കും..'
പലപ്പോഴും, കണ്ണെഴുതി പൊട്ടുംതൊട്ട്..,
സായംസന്ധ്യക്, അനിയത്തിമാരോടൊപ്പം
മുറ്റത്തവൾ ഉലാത്തുമ്പോൾ, നങ്ങേലിയുടെ
ഇടനെഞ്ചിൽ, പൂരത്തിൻ്റെ വെടിക്കെട്ടേറ്റം.!
അത്യാവശ്യത്തിന് മൂന്നേക്കറിനുമേൽ ഭൂമി
സ്വന്തമായിട്ടുണ്ടായിരുന്നതിനാൽ, നാട്ടാരുടെ
വിഴുപ്പലക്കുവാൻ, നാരായണിക്ക് ഇടവന്നില്ല..!
'തടിയൂരങ്ങാടിയിലെ, കല്ലുകൊത്തു കച്ചവടം,
നിർത്തിവെച്ചൂടേ കുറുപ്പേ..? തള്ള ആരാഞ്ഞു.
"നിൻ്റെ ഒരു ആൺതരിയെ കണ്ടിട്ടു കണ്ണ്
അടയ്കാൻ പറ്റുമോടോ കുറുപ്പേ..?"
ഒരുനാൾ, നാരായണി പരമൂനോടു പറഞ്ഞു...
'മൂത്തപെണ്ണിന് വേളിപ്രായം ആയില്ലേ..?'
'നിങ്ങളേ, കോലായിലോട്ടു കിടപ്പു മാറ്റണം..;
'എന്നാലും ഒറ്റമൂലിയമ്മേടെ ഒരാഗ്രഹമല്ലേ..?'
'അതിന്..ഞാനെന്നാ വേണം മനുഷ്യാ...?'
'അഞ്ചെണ്ണത്തിൻ്റെ മലോം മൂത്രോം, ധാരാളം.!'
'ഓക്കാനം മനം മറിച്ചിൽ..ഇനി വയ്യേ..വയ്യാ..!
പരമേശ്വരൻ കുണ്ഠിതപ്പെട്ടു..!
തിരുമ്മ് തകൃതിയായി നടക്കുന്ന വർഷകാലം.!
ചെല്ലമ്മ വളർന്നത്, വീട്ടിലാരും ശ്രദ്ധിച്ചില്ല...!
ചെല്ലമ്മയുടെ കുണുക്കിട്ട കാതിലൊരു |
കാര്യം ചൊല്ലട്ടേയെന്നു അടക്കാകുരുവി ആരാഞ്ഞു.!
'ഓണമൊക്കെയല്ലേ.., നീ പറഞ്ഞോ..'
പുല്ലുമുറ്റത്തേ പട്ടാളം അവധിക്കു വന്നിട്ടുണ്ട്!
'ഏറുമാടത്തിനകത്ത്, ഗോപൻ ഇരിപ്പുണ്ട്...;
വന്നാൽ, തേനൂറുന്ന മൂവാണ്ടൻമാങ്ങാ തരും..!
പുഞ്ചിരിചെല്ലമ്മ ഞെട്ടി..ഒന്നൊന്നരഞെട്ടൽ.!
'ഇങ്ങളാണ, അമ്മച്ചിയാണ നേരാണു പെണ്ണേ..'
'മാങ്കൊമ്പത്തൂന്നു ഞാൻ ഊർന്നു വന്നതല്ലേ;
ലേശം സമ്പാരം തരൂ..'ചാന്ദിനീ-കീ-ടുക്കടേ'.?'
ഒരു പട്ടാളകുശലംപോലെ അവൾക്കുതോന്നി.!
അവൾ കുശിനിയിൽനിന്നും ഒരു ഗ്ളാസ്സു
കട്ടൻകാപ്പിയുമായി ധൃതിയിൽ, ചാടിയിറങ്ങി!!
....................................( തു ട രും )...............................
മുൻലക്കങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.