തൃശൂർ: സാമൂഹിക തിന്മകൾക്കെതിരെ പൊരുതുന്നവരും ജനതയുടെ ആവശ്യങ്ങളിൽ ഇടപെടുന്ന സത്യസന്ധരുമായ രാഷ്ട്രീയ നേതാക്കളെയാണ് നാടിനാവശ്യമെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
സിറോ മലബാർ സഭയെ തകർക്കുന്ന ശക്തികൾ അകത്തും പുറത്തും സജീവമായി പ്രവർത്തിക്കുന്നു. ഈ പ്രവർത്തികളിൽ വിവേചനത്തോടെ കരുതലോടെ സഭാമക്കൾ മുന്നോട്ട് നിങ്ങണമെന്നും ഇത്തരം നീക്കങ്ങളെ നാം ഒറ്റക്കെട്ടായി നേരിടണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഗ്ലോബൽ സമിതി പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ അനുഗ്രഹ പ്രഭാഷണവും ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ സംഘടന വിഷയങ്ങളും അവതരിപ്പിച്ചു.
അതിരൂപത പ്രസിഡണ്ട് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ഡോ.ടോണി പുഞ്ചകുന്നേൽ, ഗ്ലോബൽ സമിതി വൈ. പ്രസിഡണ്ട്മാരായ ഡോ. കെ.എം. ഫ്രാൻസീസ്, ബെന്നി ആൻ്റണി, ട്രീസലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ , അതിരൂപത ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറ ,അസി. ഡയക്ടർ ഫാ. അനു ചാലിൽ , ജനറൽ സെക്രട്ടറി കെ.സി. ഡേവീസ്, ട്രഷറർ റോണി അഗസ്റ്റ്യൻ, അഡ്വ. ബൈജു ജോസഫ്,ലീലവർഗ്ഗീസ്, ആൻ്റോതൊറയൻ, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു.
ലഹരി മയക്ക്മരുന്ന് മാഫിയക്കെതിരായി ശക്തമായ നടപടിയും സമൂഹത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അഡ്വ. ബിജു കുണ്ടുകുളം അവതരിപ്പിച്ചു. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ പ്രസിദ്ധികരിക്കണമെന്നും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം അഡ്വ. ബൈജു ജോസഫ് അവതരിപ്പിച്ചു. വന്യജീവി അക്രമം മൂലം മനുഷ്യ ജീവനും കൃഷിയും നേരിടുന്ന ഗുരുതരമായ ഇന്നത്തെ അവസ്ഥ തരണം ചെയ്യാൻ അടിയന്തിര നടപടികളാവശ്യപ്പെട്ട് ആൻ്റോ തൊറയൻ പ്രമേയം അവതരിപ്പിച്ചു. പ്രമേയങ്ങൾ യോഗം പാസാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.