കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടും. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ റവന്യൂ മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്.
വയനാടിന് വേണ്ടി രാഷ്ട്രീയ ഭേദമില്ലാതെ ഒന്നിച്ചു നീങ്ങും. ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും. 1112 കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് മൈക്രോ പ്ലാന്‍ ഉണ്ട്. അടിയന്തര ചികിത്സയോ തുടര്‍ ചികിത്സയോ ആവശ്യമായ ദുരന്ത ബാധിതരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകള്‍ പുനര്‍നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ ടി. സിദ്ധിഖ് എംഎല്‍എയാണ് അടിയന്തിര പ്രമേയം കൊണ്ടു വന്നത്.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ക്രൂരമായ അവഗണനയാണ് കേന്ദ്രം കാണിച്ചത്. ഔദാര്യമായി വായ്പ നല്‍കിയത് തെറ്റാണെന്നും അദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ദുരന്തബാധിതര്‍ക്ക് ജീവിതോപാധി ഒരുക്കാനായി സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് ചോദിച്ച അദേഹം, ദുരന്ത ബാധിതര്‍ക്കുള്ള പ്രതിദിന അലവന്‍സ് 300 രൂപ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ നിര്‍ത്തിയെന്നും കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.